മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിൻ്റെപേരിൽ ഭർത്താവും വീട്ടുകാരും അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ബന്ധുക്കളുടെ പരാതിയിൽ പോലിസും അന്വേഷണം ആരംഭിച്ചു.
കൊണ്ടോട്ടി സ്വദേശി പത്തൊമ്പതുകാരിയായ ഷഹാന മുംതാസാണ് മാനസിക പീഢനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. നിറം കുറവാണെന്ന് പറഞ്ഞ് ബന്ധുക്കളും കുറ്റപ്പെടുത്തി.
വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു എന്നാണ് ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയുള്ള പരാതി.