India
മഹാരാഷ്ട്രയില്‍ സ്കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാരത്തില്‍ ഫംഗസും പുഴുക്കളും
മഹാരാഷ്ട്രയിലെ ആദിവാസി ഭൂരിപക്ഷമുള്ള പാല്ഗാര് ജില്ലയില്‍ സില്ലാ പരിഷത്ത് – സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ വിതരണം ചെയ്ത പോഷകാഹാര സ്നാക്സില്‍ ഫംഗസും ജീവനുള്ള ലാര്‍വകളും. സംഭവം ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു.
ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഭക്ഷണം വിതരണം ചെയ്തവര്‍ക്കെതിരെ ലബോറട്ടറി ഫലം വന്നതിന് ശേഷം നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ ഗോവിന്ദ് ബോഡ്കേ പറഞ്ഞു.
രണ്ട് സ്കൂളുകളിലെ ആഹാരത്തിലാണ് ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. ചിക്കി എന്ന പേരുള്ള മധുരവും പോഷകാംശം കൂടിയതുമായ സ്നാക്കിലാണ് പ്രശ്നം ഉണ്ടായിരിക്കുന്നത്. പരാതിയുമായി രക്ഷകര്‍ത്താക്കള്‍ രംഗത്തെത്തിയതോടെയാണ് ഇത് പുറംലോകം അറിയുന്നത്.