India

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

 

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. മുൻ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കടുത്ത മത്സരമാണ് മഹാരാഷ്ട്രയിൽ ഉണ്ടാവുക. എൻ ഡി എ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഖാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ശിവസേനയും എൻസിപിയും രണ്ടായി പിളർന്നതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് ആണിത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഇപ്പോഴുള്ള സർക്കാരിന്റെ കാലാവധി 26 നു പൂർത്തിയാക്കുന്നതിനാൽ അതിനുമുൻപ് പുതിയ സർക്കാർ അധികാരത്തിലേൽകേണ്ടതുണ്ട്. അതേസമയം ജർഖണ്ഡിൽ രണ്ടാംഘട്ട നിയമസഭ തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളാണ് വിധിയെഴുതുക. ആദിവാസി മേഖലകൾ കൂടുതലായുള്ള സന്താൾ പർഗാനയിലാണ് രണ്ടാം ഘട്ടത്തിൽ ഭൂരിപക്ഷം വോട്ടുകളും. മുഖ്യമന്ത്രി ചമ്പയ് സോറൻ ഭാര്യ കല്പ്ന സോറൻ, ബിജെപി യുടെ മുതിർന്ന നേതാവ് ബാബുലാൽ മാറാണ്ടി എന്നിവർ ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലാണ് ജനവിധി തേടുന്നത്. പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് ആറിലധികം റാലികളിലാണ് മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ പങ്കെടുക്കുന്നത്. നാല് മണ്ഡലങ്ങളിലെ റാലികളിൽ കല്പനയും പങ്കെടുക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള റാലികളോടെയാണ് ജർഖണ്ഡിൽ പരസ്യ പ്രചാരണം അവസാനിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top