മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ബുധനാഴ്ച ഭൂചലനം അനുഭവപ്പെട്ടു. ജില്ലയിലെ കോര്‍ച്ചി, അഹേരി, സിറോഞ്ച തുടങ്ങി പല സ്ഥലങ്ങളിലും ഇന്ന് രാവിലെ 7:27ന് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
നേരിയതാണെങ്കിലും ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തെലങ്കാനയിലെ മുലുഗു ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മുലുഗുവില്‍ ഉണ്ടായത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്നാം തവണയാണ് സിറോഞ്ചയില്‍ ഭൂചലനം ഉണ്ടാകുന്നത്. ജീവഹാനിയോ സാമ്പത്തിക നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.