Kerala

മഹാരാജാസ് കോളേജിലെ സംഘർഷം; വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം ഇന്ന്

Posted on

കൊച്ചി: സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് തുറക്കുന്നതിനു മുന്നോടിയായി വിവിധ വിദ്യാർത്ഥി സംഘടനകൾ ഇന്ന് യോഗം ചേരും. രാവിലെ പത്തരക്കാണ് വിദ്യാർത്ഥി സംഘടന നേതാക്കൾ മീറ്റിംഗ് നിശ്ചയിച്ചിരിക്കുന്നത്. അടച്ചിട്ട കോളേജ് വൈകാതെ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ ജനറൽ ബോഡി യോഗത്തിൽ തീരുമാനാമായെങ്കിലും തുടർച്ചയായുണ്ടാകുന്ന സംഘർഷങ്ങൾ കണക്കിലെടുത്ത് കാമ്പസിനുള്ളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് പിടിഎ അറിയിച്ചു.

വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വിദ്യാർത്ഥി സംഘർഷത്തെ തുടർന്നാണ് കോളേജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘര്‍ഷത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ. ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ്.ആനന്ദ്, കെഎസ്യു പ്രവർത്തകൻ മൊഹമ്മദ് ഇജ് ലാൻ തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version