Kerala
മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെ സ്ഥലംമാറ്റി
കൊച്ചി: മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം. ഡോ. വി എസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു.
പിന്നാലെയാണ് പ്രിൻസിപ്പാളിനെ സ്ഥലം മാറ്റിയത്. മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന് കഴിഞ്ഞ ദിവസമാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നിൽ കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകരാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.