India
രജിസ്‌ട്രേഷന്‍ നിയമം പള്ളികള്‍ക്കും ബാധകമാക്കണം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു, മുസ്ലീം നിയമങ്ങള്‍ക്കനുസരിച്ച് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ രജിസ്‌ട്രേഷന്‍ നിയമത്തില്‍ വ്യവസ്ഥയുള്ളപ്പോള്‍ ക്രിസ്ത്യന്‍ പള്ളികളുടെ കാര്യത്തില്‍ നിയമമില്ലാത്തത് ആശ്ചര്യകരമാണെന്നും പള്ളികളുടെ സ്വത്തുക്കള്‍ 1908ലെ രജിസ്‌ട്രേഷന്‍ ചട്ടത്തിലെ സെക്ഷന്‍ 22 എയില്‍ ഉള്‍പ്പെടുത്തണമെന്നും ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ നിരീക്ഷിച്ചു.