Politics
മദനിയുടെ തീവ്രവാദബന്ധം തള്ളി മുഖ്യമന്ത്രി; ജയരാജന്റെ പുസ്തകം വ്യക്തിപരമായ നിരീക്ഷണം
കേരളത്തിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നതടക്കമുള്ള ആരോപണങ്ങളടങ്ങിയ പി ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്‌തെങ്കിലും അതിലെ പരാമര്‍ശങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.
ജയരാജന്റെ ‘കേരളം: മുസ്ലീം രാഷ്ട്രീയം, രാഷ്ടീയ ഇസ്ലാം’ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് വ്യക്തിപരമായ നിരീക്ഷണങ്ങള്‍ ആയി മാത്രം കണ്ടാല്‍ മതിയെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.