Kerala

മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശം, പ്രാർത്ഥിക്കണം എന്ന അഭ്യർത്ഥനയുമായി ഫേസ്ബുക്ക് പോസ്റ്റ്

Posted on

കൊച്ചി: പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. ഒരുമാസത്തിലേറെയായി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ് മഅ്ദനി

‘കഴിഞ്ഞ നാല്പത് ദിവസത്തോളമായി അബ്ദുന്നാസിർ മഅ്ദനി വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ശക്തമായ ശ്വാസതടസ്സത്തെ തുടർന്ന് ആണ് ആരോഗ്യാവസ്ഥ വഷളാകുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായത്’ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version