തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മകളെയും കരിവാരിത്തേക്കാന്‍ ശ്രമിച്ച മാത്യൂ കുഴല്‍നാടന്റെ പതനം നാട് കണ്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. യുഡിഎഫ് കെട്ടിപ്പൊക്കിയ ചില്ലുകൊട്ടാരമാണ് തകര്‍ന്നത്. ആരോപണങ്ങള്‍ തെറ്റെന്ന് വന്നാല്‍ മാപ്പ് പറയുമെന്നായിരുന്നു കുഴല്നാടന് പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ വ്യക്തമാക്കിയെന്നും എം വി ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാത്യൂ കുഴല്‍നാടന്റെ പതനം നാട് കണ്ടു, മാപ്പ് പറയാത്തത് എന്തുകൊണ്ട്? എം വി ഗോവിന്ദന്
By
Posted on