Kerala

കേന്ദ്രം കേരളത്തെ ആക്രമിക്കുന്നു; എം വി ഗോവിന്ദൻ

തിരുവനന്തപുരം: മറ്റു പലതിലും എടുത്ത നിഷേധാത്മക സമീപനമല്ല ഇടതുമുന്നണിയുടെ ഡൽഹി സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷം ഡൽഹി സമരത്തിൽ പങ്കെടുക്കുമോ ഇല്ലയോയെന്ന് താൻ പറയുന്നില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്രം കേരളത്തെ ആക്രമിക്കുന്നുവെന്നും കേന്ദ്രം ജനങ്ങളോടാണ് യുദ്ധം പ്രഖ്യാപിച്ചതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങല ചരിത്രം കുറിക്കുമെന്ന് സൂചിപ്പിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധമായിരിക്കും ഇതെന്നും വ്യക്തമാക്കി. വർഗീയവാദികൾ ഒഴികെയുള്ളവരെ ചങ്ങലയിൽ അണിനിരത്തും. യൂത്ത് കോൺഗ്രസുകാരനെയും യൂത്ത് ലീഗുകാരനെയും പങ്കെടുപ്പിക്കാമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മണിപ്പൂർ കലാപം പോലെ ഇന്ത്യയിൽ എവിടെയും കലാപം ഉണ്ടാവാം. അത് മനഃപൂർവം ആസൂത്രണം ചെയ്യുന്നതാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top