കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദൻ. ഇപ്പോൾ നാമുള്ളത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം കിരീടത്തിൻ്റെ പ്രാധാന്യം കൂടി വരുന്നു. തിരഞ്ഞെടുപ്പാണ് വരാനുള്ളത്.

അപ്പോൾ കീരിടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിനെ ഉപയോഗിക്കുക. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചി അറിഞ്ഞവരാണെന്നും എം മുകുന്ദൻ വിമർശിച്ചു. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകവുമായി ബന്ധപ്പെട്ട ചർച്ചക്കിടെയായിരുന്നു എഴുത്തുകാരന്റെ പരാമർശം.


