Kerala
എംഎം ലോറന്‍സ് കമ്മ്യൂണിസ്റ്റ്, മതത്തില്‍ ജീവിച്ചയാളല്ല; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കും. ജസ്റ്റിസ് വി ജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്. ജീവിത നാടകത്തിന് തിരശ്ശീല വീഴ്ത്തുന്നതാണ് മരണം. മരിച്ചയാളുടെ മക്കള്‍ തമ്മിലുള്ള യുദ്ധമാണ് ഹര്‍ജിയിലൂടെ വ്യക്തമാകുന്നത്. എംഎം ലോറന്‍സ് കമ്യൂണിസ്റ്റാണ്. മതത്തില്‍ ജീവിച്ചയാളല്ലെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
എംഎം ലോറന്‍സ് മകന്‍ എം എല്‍ സജീവന് നല്‍കിയ അനുമതി നിയമാനുസൃതം. എംഎം ലോറന്‍സ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍ മാത്രം എതിര്‍പ്പ് ഉന്നയിക്കാം. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന ആശയുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചുവെന്ന വാദം ഹൈക്കോടതി തള്ളി.