India

പൊൻമുടിയെ മന്ത്രിയാക്കാൻ ആകില്ല- സ്റ്റാലിന്റെ ശുപാർശ തള്ളി ​ഗവർണർ

ചെന്നൈ: മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ശുപാർശ ​ഗവർണർ തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിൽ പൊൻമുടി നേരത്തെ അറസ്റ്റിലായിരുന്നു. സത്യപ്രതിജ്ഞ നടത്താനാകില്ലെന്നു രാജ്ഭവൻ സ്റ്റാലിനു മറുപടി നൽകിയതായാണ് റിപ്പോർട്ട്.

പൊൻമുടിയെ സുപ്രീം കോടതി കുറ്റ വിമുക്തനാക്കിയിട്ടില്ല. കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നു ​ഗവർണർ ആർഎൽ രവി വ്യക്തമാക്കി.

സ്റ്റാലിൻ കത്ത് നൽകിയതിനു പിന്നാലെ ​ഗവർണർ ഡൽഹിയിലെത്തി നിയമ വിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ശുപാർശ ചെയ്യുന്നവരെ ​ഗവർണർ മന്ത്രിമാരായി നിയമിക്കണമെന്നാണ് ചട്ടം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top