Kerala
രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുന്നത്-ഡിസിസി പ്രസിഡൻ്റ് തെറ്റ് തിരുത്തണം; എം കെ രാഘവൻ എംപി
മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല കോളജിൽ നിയമനം നടത്തുന്നതെന്നും എം.കെ. രാഘവൻ എംപി.
കോളജിലെ നിയമനത്തിനെതിരെ നടത്തുന്ന ആരോപണം സ്ഥാപനത്തെ നശിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമായാണെന്നും പാർട്ടിക്കുള്ളിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണം എന്നും ഇക്കാര്യത്തിൽ തനിക്കു പറയാനുള്ള കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളജിലെ അനധ്യാപക തസ്തികകൾ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ഇവിടെ ഇൻ്റർവ്യൂ നടത്തിയത് താനല്ല ജോയിൻ്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരുടെ നിയമനത്തിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണെന്നും അങ്ങനെ ഒരാൾ ഇല്ലെങ്കിൽ മാനദണ്ഡം അനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് ആയിരിക്കണം എന്നുമാണ്. ഈ മാനദണ്ഡമാണ് പാലിച്ചത്.