Kerala
പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി
കൊച്ചി: പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിലാണ് വർധനവ്. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്.