രാജ്യത്ത് വാണിജ്യ സിലിൻഡറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോ സിലിൻഡറിന് 16.50 രൂപയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് വിലവര്‍ധന. കേരളത്തില്‍ 17 രൂപയുടെ വര്‍ധനവുണ്ടാകും.
പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സംസ്ഥാനത്തെ വാണിജ്യ സിലിൻഡറിന്റെ വില 1,827 ആയി. വാണിജ്യ സിലിൻഡർ വില വർധിപ്പിച്ചതോടെ ഹോട്ടലിൽ അടക്കം വില വർധനയുണ്ടാകും. ഇത് സാധാരണക്കാർക്ക് വൻ തിരിച്ചടിയാകും.