Kerala

പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി തലകീഴായി മറിഞ്ഞു

Posted on

പാലക്കാട്: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയിലാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടം ഉണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി അപകടത്തില്‍ തലകീഴായി മറിഞ്ഞു. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുന്‍വശം തകരുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version