India
ലോക്സഭയുടെ ആദ്യ സമ്മേളനം 24 മുതൽ; സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി രാജ്യം
ഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. എംപിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കർ തിരഞ്ഞെടുപ്പ് എന്നിവ ഈ കാലയളവിൽ നടക്കും. ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാജ്യസഭ സമ്മേളനവും ചേരുമെന്നും കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു.