India
പ്രഖ്യാപിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും
ഡൽഹി: കോൺഗ്രസിൻ്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് വന്നേക്കും. ഇന്നലെ രാത്രി ഇരു പാർട്ടികളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്തു. ഉത്തർ പ്രദേശ്, കർണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നൽകി എന്നാണ് വിവരം. നിലവിലെ പല സിറ്റിംഗ് എം പിമാർക്കും സീറ്റ് ഇല്ലെന്നാണ് വിവരം.