തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ യുഡിഎഫ്. ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായാണ് ചർച്ച. തിങ്കളാഴ്ച മുസ്ലിം ലീഗ് നേതൃത്വവുമായി ചർച്ച നടത്തും.
മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടാൻ തയ്യാറെടുക്കുന്നതിന് ഇടയിലാണ് യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമാകുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും. വൈകിട്ട് മൂന്നിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൺൻ്റോൺമെന്റ് ഹൗസിലാണ് ചർച്ച.
നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗം കൂടുതൽ സീറ്റ് ചോദിക്കില്ല. പക്ഷേ കോട്ടയം സീറ്റിൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് മുന്നോട്ട് വെച്ചേക്കും. പിജെ ജോസഫ്, മോൻസ് ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ചർച്ചയിൽ പങ്കെടുക്കുക.