Kerala

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിൽ

Posted on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലായി. ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആശയ വിനിമയം നടത്തി. ലീഗ് നിലപാട് മയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് മുസ്ലിം ലീഗ് തീരുമാനം. കൂടുതല്‍ സീറ്റ് ആവശ്യം നിരാകരിച്ച കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന് അമര്‍ഷമുണ്ട്. ഇത്തവണ കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന വികാരമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. മൂന്നാം സീറ്റ് ഇല്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. വയനാട്, കണ്ണൂര്‍ സീറ്റുകളിലാണ് ലീഗ് കണ്ണുവെച്ചത്.. ഈ സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യം. യോഗ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ യോഗം ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version