കാസര്‍കോട്:മരിച്ചവർക്ക് പകരം ജീവിച്ചിരിക്കുന്നവരെ ഒഴിവാക്കി വോട്ടർപട്ടിക. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ജീവിച്ചിരിക്കുന്ന 14 വോട്ടര്‍മാരെ മരിച്ചുവെന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയിലെ ഗുരുതര പിഴവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ്. വെസ്റ്റ് എളേരി പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ വോട്ടര്‍മാരും ശക്തമായ പ്രതിഷേധത്തിലാണ്. തങ്ങളെല്ലാം മരിച്ചുവെന്ന് കാരണം പറഞ്ഞാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മാത്യൂ ചാക്കോ പറഞ്ഞു. ലിസ്റ്റില്‍ നിന്ന് ഞങ്ങളെ നീക്കിയിരിക്കുകയാണിപ്പോഴെന്നും മാത്യു ചാക്കോ പറഞ്ഞു.
‘വോട്ടർ പട്ടിക ശുദ്ധീകരിച്ചപ്പോൾ ജീവിച്ചിരിക്കുന്നവർ മരിച്ചു’; പട്ടികയിൽ നിന്ന് പുറത്ത്
By
Posted on