Kerala

തൃശൂർ ലോക്സഭാ മണ്ഡല്തതിലെ കോൺഗ്രസ് സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ലെന്ന് വി എസ് സുനിൽ കുമാർ

Posted on

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡല്തതിലെ കോൺഗ്രസ് സ്ഥാനാർത്ഥി മാറിയതിൽ ആശങ്കയില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. ഏത് സ്ഥാനാർത്ഥി വന്നാലും ഇടതുപക്ഷം ജയിക്കും, അതിനുള്ള അടിത്തറ എൽഡിഎഫിനുണ്ടെന്നും സുനിൽ കുമാ‍‌ർ  പറഞ്ഞു. ഏത് എതിരാളി വന്നാലും എതിരാളിയെ റെസ്പക്ട് ചെയ്യുന്ന പാർ‌ട്ടിയാണ് എൽഡിഎഫ്.

എതിരാളി ആരാണെന്നത് വിഷയമല്ല. രാഷ്ട്രീയമായ എതിർപ്പിൽ കോംപ്രമൈസ് ഇല്ലാത്ത പാർട്ടിയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. പത്മജയുടെ ബിജെപി പ്രവേശനവും കെ മുരളീധരന്റെ സ്ഥാനാർഥിത്വവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ലെന്നും എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version