കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ ചുമതലപ്പെടുത്തി യോഗം തീരുമാനമെടുക്കും.
കോട്ടയത്തെ നിലവിലെ എംപി തോമസ് ചാഴിക്കാടനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ഉണ്ടായിട്ടുള്ള ധാരണ. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് മാത്രമേ ഉണ്ടാകൂ. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു കൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇടുക്കി, പത്തനംതിട്ട സീറ്റുകളില്‍ ഒന്നിലായിരുന്നു പാര്‍ട്ടി കണ്ണുവെച്ചിരുന്നത്. എന്നാല്‍ നിലവിലെ സീറ്റുകളുടെ അനുപാതത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് ഇടതുമുന്നണിയിലെ ധാരണ.എന്നിരുന്നാലും തങ്ങളുടെ ന്യായമായ ആവശ്യം അംഗീകരിക്കാത്തതിൽ ൺപാർട്ടിയിൽ അമർഷമുണ്ട്.എൽ ഡി എഫിൽ തങ്ങൾക്കു രണ്ടു സീറ്റ് അധികം വേണമെന്നുള്ള കത്ത് നൽകിയിട്ടും ചർച്ച ചെയ്യുക പോലുമുണ്ടാവാത്ത നടപടികളിൽ പാർട്ടിയിൽ എല്ലാവര്ക്കും തന്നെ പ്രതിഷേധമുണ്ടെങ്കിലും തല്ക്കാലം പരസ്യ പ്രതികരണത്തിന് ആരും മുതിരില്ല.പക്ഷെ ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞു മാത്രം പ്രതികരണം എന്ന അടവ് തന്ത്രത്തിലെക്കാണ് മാണീ ഗ്രൂപ്പ് നീങ്ങുന്നത്.