കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ കടന്നു കഴിഞ്ഞു. ആലപ്പുഴ ഒഴികെയുള്ള മുഴുവൻ ലോകസഭാ സീറ്റുകളിലും സിറ്റിങ് എം.പിമാർ ഉള്ളതിനാൽ സ്ഥാനാർഥി നിർണയം ഇത്തവണ കോൺഗ്രസിന് വലിയ കീറാമുട്ടിയാവില്ല. എന്നാൽ കണ്ണൂർ എം.പി യും കെ.പി.സി.സി പ്രസിഡന്റുമായ കെ.സുധാകരൻ താൻ മത്സരിക്കാനില്ല എന്നു പ്രഖ്യാപിച്ചതോടെ കണ്ണൂർ സീറ്റിനായി അവകാശികളുടെ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്.
അര ഡസനിലധികം പേരാണ് ഇതിനകം സ്ഥാനാർഥിയാവാനുളള കരുനീക്കങ്ങളുമായി കളത്തിലുളളത്. റിജിൽ മാക്കുറ്റി, ഷമ മുഹമ്മദ്, വി.പി അബ്ദുൽ റഷീദ്, അമൃത രാമകൃഷ്ണൻ തുടങ്ങി മണ്ഡലത്തിൽ നിന്നുള്ള ചെറുപ്പക്കാരായ പുതുമുഖങ്ങളും പട്ടികയിലുണ്ട്.