തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുസ്ലിം ലീഗ് ഉൾപ്പെടെ പ്രധാന കക്ഷികളുമായുള്ള ആദ്യവട്ട ചർച്ച പൂർത്തിയായി. ഫെബ്രുവരി ആദ്യവാരത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മൂന്നാം സീറ്റിനായി അവകാശവാദം ഉന്നയിച്ച മുസ്ലിം ലീഗ് പിന്മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. നിലവിൽ സിറ്റിംഗ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാട് കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് വിട്ടു നൽകണമെന്നാണ് ലീഗിൻറെ ആവശ്യം. കണ്ണൂർ, വടകര സീറ്റുകളിലും ലീഗ് കണ്ണുവെച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പിന്മാറിയ സാഹചര്യത്തിലാണ് കണ്ണൂരിൽ ലീഗ് അവകാശവാദം ഉന്നയിക്കുന്നത്.