ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുങ്ങള്‍ വിലയിരുത്തും. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലുമാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശിക്കുന്നത്.
കമ്മീഷന്‍ ഞായറാഴ്ച ആന്ധ്രയിലേക്ക് പോകും. തുടര്‍ന്ന് തമിഴ്‌നാട്ടിലെത്തും. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തോടെയേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. പല സംസ്ഥാനങ്ങളിലെയും ഉത്സവങ്ങളും പരീക്ഷാ തീയതികളും അടക്കം പരിഗണിച്ചായിരിക്കും വോട്ടെടുപ്പ് തീയതി നിശ്ചയിക്കുക.കഴിഞ്ഞ തവണ ഏഴു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ആന്ധ്രപ്രദേശില്‍ നിന്നാണ് വോട്ടെടുപ്പിന് തുടക്കം കുറിച്ചത്. ഏപ്രില്‍ 11 നായിരുന്നു ആദ്യ വോട്ടെടുപ്പ് നടന്നത്. കേരളത്തില്‍ ഏപ്രില്‍ 23 നായിരുന്നു കഴിഞ്ഞ തവണ വോട്ടെടുപ്പ് നടന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിട്ടുണ്ട്.