India
102 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; ബിഹാറില്‍ നാളെ
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക.
ഉത്സവാഘോഷങ്ങള്‍ കണക്കിലെടുത്ത് ബിഹാറില്‍ നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അവസാനിക്കുക. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നാളെ മുതല്‍ ആരംഭിക്കും.