Kerala

ലോക്സഭാ തിരഞ്ഞെടുപ്പിനുളള സിപിഐഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ച ഇന്ന് തുടങ്ങും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുളള സിപിഐഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ച ഇന്ന് തുടങ്ങും. പാർട്ടി മത്സരിക്കുന്ന 15 സീറ്റുകളിലും അണിനിരത്താൻ കഴിയുന്നവരെ സംബന്ധിച്ച പ്രാഥമിക പട്ടിക സെക്രട്ടേറിയേറ്റ് തയാറാക്കിയേക്കും. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. പതിനഞ്ച് സീറ്റുകളിലെക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്. മുതിർന്ന നേതാക്കൾക്കൊപ്പം പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പരിഗണന കിട്ടിയേക്കുമെന്നാണ് വിവരം. സ്ഥാനാർത്ഥി പ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടായേക്കും.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനായി മാനദണ്ഡങ്ങള്‍ പ്രകാരം തീരുമാനമെടുക്കാന്‍ സിപിഐഎം സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എത്ര എംഎല്‍എമാര്‍ മത്സരിക്കണം, വനിതാ പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങള്‍ സെക്രട്ടറിയേറ്റ് തീരുമാനിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ യുവ പ്രാതിനിധ്യം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എല്ലാത്തിലും അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊള്ളും.

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്നും സംസ്ഥാന കമ്മിറ്റിയില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍. ഡല്‍ഹി സമരവും, നവകേരള സദസും എല്‍ഡിഎഫിന് മേല്‍ക്കൈ നല്‍കിയെന്നും വിലയിരുത്തലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top