India

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു

Posted on

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്. മേഖല തിരിച്ച് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചാണ് സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം, ചർച്ചകൾ എല്ലാം വേഗത്തിലാക്കാനാണ് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചത്.

ഹരീഷ് ചൗധരിയാണ് കേരളത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി അടങ്ങുന്നതാണ് ഒന്നാം മേഖല. ഹരീഷ് ചൗധരി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയിൽ ജിഗ്നേഷ് മേവാനി, വിശ്വജിത്ത് കഥം എന്നിവരാണ് അംഗങ്ങൾ.

ആന്ധ്രപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്ന രണ്ടാം മേഖല സ്ക്രീനിങ് കമ്മിറ്റിയിൽ ഷാഫി പറമ്പിൽ അംഗമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പോഷക സംഘടനകളെ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് അൽക്ക ലാംബയെ നിയമിച്ചു. ഹരിയാനയിലെ മൗലാന എംഎൽഎ വരുൺ ചൗധരിയെ എന്‍എസ്യുഐ ദേശീയ അധ്യക്ഷനാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 255 സീറ്റുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version