ന്യൂഡൽഹി: സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉടൻ. ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകും. രാഹുൽഗാന്ധി വയനാട് മത്സരിക്കുമോ എന്നതിലെ അനിശ്ചിതത്വത്തിലും തീരൂമാനമാകും.
ഇന്നലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായതൊടെ എതിർ പാർട്ടികളെല്ലാം കളത്തിൽ സജീവമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോണ്ഗ്രസിന്റെ നീക്കം.