ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ ഉണ്ടാകും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും. ഡൽഹി, മധ്യപ്രദേശ്, ഹരിയാന, അസം സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ച നടക്കും. കമൽനാഥ്, നാനാ പട്ടോളെ അടക്കം മുതിർന്ന നേതാക്കൾ സ്ഥാനാർത്ഥികളാകണം എന്നാണ് പാർട്ടി നിലപാട്. രാഹുൽ ഗാന്ധി അമേഠിയിൽ കൂടി മത്സരിക്കണമോ എന്നതിലും ചർച്ചകൾ നടന്നേക്കും.
കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ; സിപിഐഎം പിബി ഇന്ന് ഡല്‍ഹിയിൽ
By
Posted on