മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വിഷയത്തിൽ നിർണായക നീക്കങ്ങളുമായി മുസ്‌ലീം ലീഗ്. മുന്നണി യോഗത്തിന് മുമ്പായി മുസ്‌ലീം സംസ്ഥാന സെക്രട്ടറിയേറ്റും നേതൃസമിതി യോഗവും ചേരും. സീറ്റ് ആവശ്യത്തിൽ നിലപാട് കടുപ്പിക്കാനാണ് ലീഗ് ഒരുങ്ങുന്നത്. രാജ്യസഭാ സീറ്റ് കൂടി ലക്ഷ്യം വെച്ചാണ് ലീഗ് നീക്കം
ഈ മാസം 14 ന് ചേരുന്ന യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ സീറ്റ് വിഷയത്തിൽ അന്തിമ തീരുമാനം എന്നാണ് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്. എന്നാൽ അതത്ര എളുപ്പമാകില്ലെന്നാണ് ലീഗ് കേന്ദ്രങ്ങൾ പറയുന്നത്. ഇത്തവണ മൂന്നാം സീറ്റ് എന്ന വിഷയത്തിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. സീറ്റ് ആവശ്യവുമായി മുന്നോട്ട് പോയാൽ കോൺഗ്രസ് ഹൈക്കമാന്റ് അടക്കമുള്ളവരുടെ ഇടപെടലുകലും ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.