Kerala
കടം വാങ്ങിയ പണം തിരികെ ചോദിച്ചു; യുവതിക്ക് മർദ്ദനം; യുവാവ് പിടിയിൽ
കോട്ടയം: കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനു യുവതിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പിലാണ് യുവതിക്ക് നേരെ ആക്രമണം. ചെമ്പ് സ്വദേശിയായ ഷിനു മോൻ ആണ് പിടിയിലായത്.
ആമ്പല്ലൂർ സ്വദേശിയായ യുവതിയെയാണ് ഷിനു മോൻ മർദ്ദിച്ചത്. കടം വാങ്ങിയ പണം വാങ്ങാനായി ഷിനു മോന്റെ വീട്ടിലെത്തുകയായിരുന്നു യുവതി. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മർദ്ദനത്തിലാണ് തർക്കം കലാശിച്ചത്.
തുടർന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടി. യുവാവിനെ കോടതിയിൽ ഹാജരാക്കി.