Crime
ഏഴാംനിലയില്‍ നിന്ന് ചാടി; ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ ജീവനൊടുക്കി
ചണ്ഡിഗഡ്: ലിവ് ഇന്‍ റിലേഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഗര്‍വിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഹരിയാനയിലെ ബഹദൂര്‍ഗഡിലാണ് സംഭവം.
ഡെറാഢൂണില്‍ നിന്ന് ഒരു ഷോട്ട് ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു ഇരുവരും. മടങ്ങിയെത്തിയതിന് പിന്നാലെ ഇരുവരും തമ്മില്‍ വഴക്കിട്ടു. അതിന് പിന്നാലെ ഇരുവരും അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.