Kerala
പാലക്കാട് കമ്പിവേലിയില്‍ കുടുങ്ങി പുലി; മയക്കുവെടിവെച്ച് പിടികൂടും
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് പുലിയ കുടുങ്ങിയത്.
രാവിലെയാണ് പുലി കുടുങ്ങിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഉണ്ണികൃഷ്ണന്റെ മാവിന്‍തോപ്പിലെ കമ്പിവേലിയിലാണ് പുലി കുടുങ്ങിയത്. പെണ്‍പുലിയാണ്. കുടുങ്ങിയിരിക്കുന്നത് കമ്പിവേലിയില്‍ ആയതിനാല്‍ ഒന്ന് കുതറിയാല്‍ പുലി രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. കുതറിയോടുന്നതിനിടെ ആരെയെങ്കിലും ആക്രമിച്ചാലോ എന്ന് മുന്‍കൂട്ടി കണ്ട് സ്ഥലത്ത് വടംകെട്ടി ജനങ്ങളെ സുരക്ഷിതസ്ഥലത്തേയ്ക്ക് മാറ്റിനിര്‍ത്തിയിട്ടുണ്ട്.