തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പള്ളിയില്‍ വീണ്ടും പുലിയിറങ്ങി. അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പ്ലാൻ്റേഷൻ പത്താം ബ്ലോക്കിലാണ് പുലിയിറങ്ങി പശുവിനെ കൊന്നത്.
കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. വളർത്തു മൃഗങ്ങളെ പുലി ആക്രമിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും ആശങ്കയിലാണ്.