മലപ്പുറം: പെരിന്തല്‍മണ്ണ മുളള്യാകുര്ശ്ശിയില് വീണ്ടും പുലിയുടെ ആക്രമണം. ജനവാസ മേഖലയില്‍ വീടിന് സമീപത്തു വെച്ചാണ് പുലി ആടിനെ അക്രമിച്ചത്. മാട്ടുമ്മത്തൊടി ഉമൈറിന്റെ ആടിനെയാണ് പുലി കടിച്ചത്.
ഉമൈറിന്റെ മുന്നില്‍ വെച്ചായിരുന്നു പുലിയുടെ ആക്രമണം. പുലിയുടെ തുടര്‍ച്ചയായ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നു. ഇന്ന് ആക്രമണം ഉണ്ടായ സ്ഥലത്തേക്ക് ഈ കൂട് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.