Kerala

മക്കയിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി; മലയാളി യുവാവിന് ദാരുണാന്ത്യം

Posted on

മക്ക: മക്കയിൽ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. മഞ്ചേരി പുൽപ്പറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കൽ മുഹമ്മദ് ബഷീർ ആണ് മരിച്ചത്. ഇന്നലെ മക്ക സഹ്റത്തുൽ ഉംറ പള്ളി അങ്കണത്തിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയാണ് അപകടം ഉണ്ടായത്.

അമിത വേഗത്തിലെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. കാർ തെന്നി മാറി മറ്റൊരു വാഹനത്തിൽ കൂട്ടിയിടിച്ച ശേഷം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. ട്രാഫിക് വകുപ്പും സൗദി റെഡ് ക്രസൻറും അപകടസ്ഥലത്തെത്തി പരുക്കെറ്റവരെ അൽ നൂർ ആശുപത്രിയിലേക്ക് മാറ്റി, അപകടത്തിൻറെ കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒന്നിലേറെ പേർ മരിച്ചതായും പറയപ്പെടുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version