Kerala

കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭം; യുഡിഎഫ് തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി നയിക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഇന്നുണ്ടാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് ഓണ്‍ലൈനില്‍ ചേരും. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയെ അറിയിക്കും.

പ്രക്ഷോഭവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. യുവജന സമരങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ കോണ്‍ഗ്രസിന് കടുത്ത അമര്‍ഷമുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള സമരമാണെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഡല്‍ഹി സമരവുമായി യുഡിഎഫ് സഹകരിക്കാന്‍ സാധ്യതയില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top