മൂന്നാം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍.
ലീഗിന് മൂന്നാം സീറ്റ് നിഷേധിച്ചത് കോണ്‍ഗ്രസിനുളളിലെ ആര്‍എസ്എസ് മനസ് കൊണ്ടാണ്. മുസ്ലിം ലീഗിന് കോണ്‍ഗ്രസിനേക്കാള്‍ ശക്തിയുണ്ട്. ലീഗ് സ്വന്തം നിലയില്‍ മല്‍സരിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടും. കോണ്‍ഗ്രസിന്‍റെ ചവിട്ടും കുത്തും കൊണ്ട് മുന്നണിയില്‍ തുടരാനാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനമെങ്കില്‍ അണികള്‍ പ്രതികരിച്ചു തുടങ്ങുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.