Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം

Posted on

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ യുഡിഎഫിന്റെ വിജയാഹ്ലാദമാണ് പിന്നീട് സംഘർഷത്തിലേക്ക് തിരിഞ്ഞത്.

ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാ​ഗത്തെ പ്രവർത്തകരെയും പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തന്നെ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version