തൃശ്ശൂര്‍: സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരംഭിച്ചു. ചേലക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിന്റെ പ്രധാന അജണ്ട. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കും. മുന്‍ എംഎല്‍എയും പട്ടികജാതി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ യു ആര്‍ പ്രദീപ്, മുന്‍ എംപിയും സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ പികെ ബിജു, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടികെ വാസു എന്നീ പേരുകളാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. ഇതില്‍ യു ആര്‍ പ്രദീപ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.
ഇപ്പോള്‍ ആലത്തൂര്‍ എംപിയായി കെ രാധാകൃഷ്ണന്‍ മാറിയതോടെയാണ് മണ്ഡലത്തില് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 1996ല്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തില്‍ കെ രാധാകൃഷ്ണനന്‍ 2323 വോട്ടുകള്‍ക്കാണ് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥി ടി എ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ല് രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് കെ എ തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണന്‍ തന്നെ ജയിച്ചു കയറി. 2006ല് രാധാകൃഷ്ണന്‍ ലീഡുയര്‍ത്തി. യുഡിഎഫിന്റെ പി സി മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം
. 2011ല്‍ കെ ബി ശശികുമാറിനെതിരെ 24676 വോട്ടുകള്‍ക്കായിരുന്നു രാധാകൃഷ്ണന്റെ വിജയം. 2021ല്‍ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോള്‍ കോണ്‍ഗ്രസിന്റെ സി സി ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണന്‍ വിജയിച്ചത്.