സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 49 വാര്‍ഡുകളില്‍ 23 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് എന്‍ഡിഎയും വിജയിച്ചു. 4 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.
തിരഞ്ഞെടുപ്പ് നടന്ന ഏക ജില്ലാപഞ്ചായത്ത് ഡിവിഷനായ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് എല്‍ഡിഎഫ് പിടിച്ചെടുത്തു. 1143 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി വെള്ളനാട് ശശി വിജയിച്ചത്. ശശി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട് സീറ്റ് എല്‍ഡിഎഫും രണ്ട് സീറ്റ് യുഡിഎഫും നേടി.
6 മുന്‍സിപ്പാലിറ്റി വാര്‍ഡുകളില്‍ മൂന്ന് എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍. രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്. 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 17 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ് 15 വാര്‍ഡുകള്‍ നേടി. 3 സീറ്റുകളില്‍ എന്‍ഡിഎയും വിജയിച്ചിട്ടുണ്ട്. 3 ഇടങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു.