തിരുവനന്തപുരം: എൽഡിഎഫ് പത്രപരസ്യം നൽകിയതിൽ തെറ്റൊന്നുമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ചോദിച്ചിട്ട് വേണോ പരസ്യം നൽകാൻ എന്ന് ഇ പി ചോദിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പത്രക്കാര്‍ പത്രപരസ്യം നല്‍കാന്‍ സമീപിക്കും. അങ്ങനെ അവര്‍ സമീപിച്ചു. പ്രത്യക്ഷത്തില്‍ പരസ്യമല്ല എന്ന നിലയിലല്ലേ ബിജെപിയും യുഡിഎഫും പരസ്യം നൽകുന്നതെന്നും ഇ പി ജയരാജൻ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ പി.
സുന്നി വിഭാഗത്തിന്റെ മുഖപത്രത്തിലാണ് പരസ്യം നൽകിയതെന്നും ഇ പി ചൂണ്ടിക്കാട്ടി. മതനിരപേക്ഷതയെ ശക്തിപ്പെടുത്തിയാലേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്താന്‍ കഴിയൂ എന്ന നിലപാട് സ്വീകരിക്കുന്നവരാണ് സുന്നി വിഭാഗം. പത്രപരസ്യം എല്ലാ പാര്‍ട്ടിക്കാരും കൊടുക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു