പാലാ: തോമസ് ചാഴികാടന് നൂറിൽ നൂറും എന്നെഴുതി വയ്ക്കാൻ കഴിഞ്ഞത് യു.ഡി.എഫിൻ്റെ ശക്തി കൊണ്ടാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.യു.ഡി.എഫ് പലാ നിയോജക മണ്ഡലം കൺവെൻഷൻ പാലാ മുൻസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
ചാഴികാടനെ ഒരു ലക്ഷത്തി ആറായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു അദ്ദേഹത്തിൻ്റെ ചേരിമാറ്റം.കേന്ദ്ര ഭരണകക്ഷി ഇന്ന് മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിച്ചുകൊണ്ടിരിക്കുന്നതിൻ്റെ അവസാന ഉദാഹരണമാണ് മണിപ്പൂരിൽ കണ്ടത്. നമ്മുടെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ സംബന്ധിച്ചിങ്ങോളം അദ്ദേഹം കഴിവുള്ളവനും ,ലാളിത്യവുമുള്ള നേതാവാണ്.അദ്ദേഹത്തിൻ്റെ പിതാവ് കെ.എം ജോർജും കരുത്തനായ ആദർശ ധീരനുമായ നേതാവായിരുന്നു. നമുക്ക് ലഭിച്ച വരദാനമാണ് നമ്മുടെ സ്ഥാനാർത്ഥി .അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് വിജയിപ്പിക്കേണ്ടത് .ചാഴികാടന് ഒരു ലക്ഷം ഭൂരിപക്ഷം നമ്മൾ നൽകിയതെങ്കിൽ ഒന്നിൽ കൂടുതൽ ഭൂരിപക്ഷം നമുക്ക് ഫ്രാൻസിസിനും നൽകേണ്ടതുണ്ട്.
ക്രമസമാധാന രംഗത്ത് അമ്പെ പരാജയമാണ് ഈ സർക്കാർ ,ഏറ്റവും ഒടുവിൽ സിദ്ധാർത്ഥ് എന്ന യുവാവിനെ എസ്.എഫ്.ഐ ക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയിട്ടും എസ്.എഫ് ഐ യെ ന്യായീകരിക്കുകയാണ് ഈ സർക്കാർ,
ജനാധിപത്യ, മതേതര വിശ്വാസികൾ ഐക്യ ജനാധിപത്യമുന്നണിക്ക് ഒപ്പമാണെന്നതുകൊണ്ട് ഫ്രാൻസിസ് ജോർജിൻ്റെ വിജയം റിക്കാർഡ് ദൂരിപക്ഷത്തോടെയായിരിക്കുമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.. കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതിക്കൊടുത്ത മോദി സർക്കാരും ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് ധൂർത്തടിക്കുന്ന പിണറായി സർക്കാരും നാടിനു ബാദ്ധ്യതയാണ്. അഴിമതിക്കും ധൂർത്തിനുമായി പണം കണ്ടെത്തിയത് എല്ലാത്തരം നികുതിയും വൻതോതിൽ വർദ്ധിപ്പിച്ചു കൊണ്ടാണ് ‘ വിലക്കയറ്റവും നികുതി ഭാരവും മൂലം പൊറുതിമുട്ടിയ ജനങ്ങൾ ഇടതുമുന്നണി സ്ഥാനാർത്ഥികളെ ഓടിക്കാൻ തുടങ്ങിയപ്പോഴാണ് കുടിശികയായ ക്ഷേമ പെൻഷനുകളും പിടിച്ചു വെച്ച ആനുകൂല്യങ്ങളും കുറച്ചെങ്കിലും വിതരണം ചെയ്യാൻ നിർബന്ധിതരായത്. ഇത്തരം തെരഞ്ഞെടുപ്പ് സ്റ്റണ്ടുകൾ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയുന്നുണ്ട്.
ജനാധിപത്യ കോട്ട കാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഫ്രാൻസിസ് ജോർജ് യു. ഡി.എഫിൻ്റെ പൊതു സ്ഥാനാർത്ഥിയാണെന്നും അദ്ദേഹം നല്ലവരിൽ നല്ലവനും നീതിമാനും മാന്യനുമാണ്. ഒപ്പം ശക്തനുമാണ്. പ്രതികൂല സാഹചര്യത്തിലും പാലായിൽ വിജയിച്ച മാണി സി .കാപ്പൻ്റെ ഭൂരിപക്ഷത്തെ മറികടക്കുന്ന വിജയത്തിളക്കം ഫ്രാൻസിസ് ജോർജ് നേടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നുണ പ്രചരണങ്ങളും തെരഞ്ഞെടുപ്പ്കോലാഹലങ്ങളും വിലപ്പോവില്ലെന്നും ഫ്രാൻസിസ് ജോർജ് ഇപ്പോൾത്തന്നെ വിജയമുറപ്പിച്ചവെന്നും ഭൂരിപക്ഷം ഒന്നേകാൽ ലക്ഷത്തിനു മുകളിലായിരിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു.
മോൻസ് ജോസഫ് എം.എൽ.എ ,പി.സി തോമസ്, ജോസഫ് വാഴയ്ക്കൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി , ജോയി എബ്രാഹം, റോയി കെ. പൗലോസ്, അപു ജോൺ ജോസഫ്, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യു, സലിം പി .മാത്യു, വക്കച്ചൻ മറ്റത്തിൽ, റ്റി.സി അരുൺ, ടോമി വേദഗിരി, തോമസ് കല്ലാടൻ, എ.കെ ചന്ദ്രമോഹൻ, ബിജു പുന്നത്താനം, പ്രൊഫ. സതീശ് ചെള്ളാനി , എൻ. സുരേഷ്, മോളി മീറ്റർ, അനസ് കണ്ടത്തിൽ, എം.പി ജോസഫ്, തോമസ് ഉഴുന്നാലിൽ ,സി.റ്റി രാജൻ, ജോയി സ്കറിയ, തമ്പി ചന്ദ്രൻ, മദൻലാൽ, ശോഭ സലി മോൻ, നിർമ്മലാ മോഹൻ, ബിന്ദു സെബാസ്റ്റ്യൻ,
ജോർജ് പുളിങ്കാട്, തങ്കച്ചൻ മണ്ണൂശ്ശേരിൽ, ബാബു മുകാല എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് മോൻ സ് ജോസഫ് എം.എൽ.എ നിർവഹിച്ചു