Kerala

‘പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ല; പാർട്ടിക്ക് ആശങ്ക ഇല്ല’; ടിപി രാമകൃഷ്ണൻ

Posted on

പിവി അൻവറിന്റെ നിലപാടിന് അനുസരിച്ച് കേരള രാഷ്ട്രീയം മാറ്റാൻ ആകില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പിവി അൻവർ വാക്കാൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എഴുതി നൽകട്ടേയെന്നും ടിപി രാമകൃഷ്ണൻ ട്വന്റിഫോർ ആൻസർ പ്ലീസിൽ പറഞ്ഞു. എംആർ അജിത് കുമാറിന് എതിരെയുള്ള ആരോപണത്തിൽ പാർട്ടിക്ക് ആശങ്ക ഇല്ലെന്നും, ആരോപണത്തിൽ വ്യക്തതവരുത്തുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

ആരോപണങ്ങൾക്ക് ഉള്ള മറുപടി അൻവർ തന്നെ പറയട്ടെ താൻ അല്ല പറയേണ്ടതെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ പരാതികളിൽ വിശദമായ പരിശോധന നടത്തണം. അന്വേഷത്തിൻ്റെ റിപ്പോർട്ട് വരട്ടെ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി സിപിഐഎം സംസ്ഥാന സമിതിക്കും നൽകിയിട്ടുണ്ട്. അൻവറിൻ്റെ നിലപാടുകൾ സിപിഐഎമ്മിന് എതിരല്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.

അൻവർ എടുക്കേണ്ട നിലപാട് അൻവർ തന്നെയാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അജിത്ത് കുമാറിന് എതിരെ സർക്കാർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. നിലവിൽ ഉയർന്ന ആരോപണത്തിൽ വ്യക്തവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version