Kerala

നാട് ഇടതിനൊപ്പം; വിജയം ഉറപ്പ്; പിണറായി വിജയൻ

നാടിനൊപ്പം നില്‍ക്കുന്നവരെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകും. നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍:

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യം നേരിട്ട നിരവധി പ്രശ്‌നങ്ങളുണ്ട്. നമ്മുടെ മതനിരപേക്ഷത വെല്ലുവിളിക്കപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം നേര്‍ത്തു പോയി. ഇവിടുന്ന് തിരഞ്ഞെടുത്ത പോയ 18 പേരും കേരളത്തിനുവേണ്ടി ശബ്ദിച്ചില്ല.അത് ജനങ്ങള്‍ക്ക് ബോധ്യമായി. കഴിഞ്ഞ തവണ ഇവര്‍ക്ക് വോട്ട് ചെയ്തവര്‍ അടക്കം ഇത് ചിന്തിക്കുന്നുണ്ട്. രാജ്യത്ത് വര്‍ഗീയതയോട് സമരസപ്പെടാത്തവര്‍ പാര്‍ലമെന്റില്‍ എത്തണം എന്ന ചിന്ത ജനങ്ങളില്‍ ഇപ്പോള്‍ ശക്തമാണ്. കേരളത്തെ പ്രതിനിധീകരിച്ച് പോയവര്‍ നമ്മുടെ നാടിന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്നില്ല. അതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top