ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്. ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്. ഈ തിരഞ്ഞെടുപ്പില്‍ 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
22 ഇലക്‌ട്റല്‍ ഡിസ്ട്രിക്ടുകളില്‍ ഏഴിലെയും തപാല്‍ വോട്ടിംഗില്‍ അനുര കുമാര ദിസനായകെ 56 ശതമാനം വോട്ടുകളാണ് നേടിയത്. ഒടുവില്‍ റിപ്പോർട്ട് കിട്ടുമ്ബോള്‍ തുടന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദിസനായകെ മുന്നിലെത്തുമെന്നും റെനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സർവേഫലങ്ങള്‍.